മറ്റക്കര: തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 3 മുതൽ 10 വരെ നടക്കും. ഏപ്രിൽ ഒൻപതിന് മറ്റക്കര പാടത്ത് പൂരം നടക്കും.

3ന് രാവിലെ 10.30ന് കൊടിക്കൂറ കൊടിക്കയർ സമർപ്പണം. വൈകിട്ട് 6നും 6.45 നും മദ്ധ്യേ തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി പയ്യന്നൂർ കൃഷ്ണദാസ് നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. തിരുവരങ്ങിൽ വൈകിട്ട് 7.15ന് ഭരതനാട്യം, 7.30ന് തിരുവാതിര, 8 മുതൽ നൃത്തനൃത്ത്യങ്ങൾ. 4ന് രാവിലെ 9.30ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 12.30 മുതൽ പ്രസാദമൂട്ട്. രാത്രി 9.30ന് കൊടിക്കീഴിൽ വിളക്ക് എഴുന്നള്ളത്ത്. തുടർന്ന് കളംപൂജ കളംപാട്ട്. തിരുവരങ്ങിൽ വൈകിട്ട് 6.45ന് തിരുവാതിര, 7.30 മുതൽ ഭക്തിഗാനസുധ.

5ന് രാവിലെ 9.30ന് ഉത്സവബലി, 11ന് ഉത്സവബലിദർശനം, 12.30 മുതൽ പ്രസാദമൂട്ട്. വൈകിട്ട് 7.30ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്ക് തുടർന്ന് കളംപൂജ കളംപാട്ട്. തിരുവരങ്ങിൽ വൈകിട്ട് 6.45 ന് ഭരതനാട്യ നൃത്ത പ്രദർശനം, 7ന് തിരുവാതിര , 8 മുതൽ ദേവി നൃത്തം തുടർന്ന് കൈകൊട്ടിക്കളി.

6ന് രാവിലെ 9.30ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 12.30 മുതൽ പ്രസാദമൂട്ട്. വൈകിട്ട് 6.45 ന് തിരുവാതിര, 7.30ന് മുതൽ കരോക്കെ ഗാനമേള

7ന് വൈകിട്ട് 6.45 ന് ഭജൻസ് , 8 ന് തിരുവാതിര, 8.30 മുതൽ കരാട്ടെ പ്രദർശനം. 8ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്, സ്‌പെഷ്യൽ പഞ്ചാരിമേളം. രാത്രി 10.30 ന് വലിയവിളക്ക്, രാത്രി 8.30ന് മെഗാ കുറത്തിയാട്ടം.

9ന് രാവിലെ 8.30ന് ശ്രീബലി എഴുന്നെള്ളത്ത്, വൈകിട്ട് 6 മുതൽ മറ്റക്കര പാടത്ത് 'തുരുത്തിപ്പള്ളി പൂരം' . ഗുരുവായൂർ ദേവസ്വം ഗജരാജൻ ജൂനിയർ വിഷ്ണു ദേവിയുടെ തിടമ്പേറ്റും. ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രമാണത്തിൽ 50 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേളപ്രപഞ്ചം. രാത്രി 11.30ന് പള്ളിവേട്ട എഴുന്നെള്ളത്ത്. തിരുവരങ്ങിൽ രാത്രി 9ന് നൃത്തനാടകം.

10ന് രാവിലെ 8 മുതൽ ക്ഷേത്ര ആൽമരച്ചുവട്ടിൽ പൊങ്കാല, 9ന് പൊങ്കാല സമർപ്പണം.11.30 ന് തിരുവാഭരണം ചാർത്തി ഉച്ചപൂജ, 12 ന് കുംഭകുടം അഭിഷേകം. 12.30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 4.30ന് ആറാട്ട് ബലി, 5.30ന് ആറാട്ട് പുറപ്പാട്, 7ന് പാതിരിമറ്റം ശ്രീമൂലസ്ഥാനത്ത് തിരു ആറാട്ട്.
രാത്രി 9 ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളത്ത്, രാത്രി 12ന് ആറാട്ട് എതിരേൽപ്. 2 മണിക്ക് കൊടിയിറക്ക്.

ആറാട്ട് ദിനം വൈകിട്ട് 6.30 മുതൽ ആലുംമൂട് ജംഗ്ഷനിൽ താളവിസ്മയം, 9.30 മുതൽ നാമജപ ലഹരി. തിരുവരങ്ങിൽ രാവിലെ 9.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 10.30ന് കരോക്കെ ഗാനമേള. 11ന് രാത്രി 9ന് പാതിരിമറ്റത്തിൽ ഗുരുതിയോടെ ഉത്സവത്തിന് സമാപനമാകും.