പാലാ: എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബിന്ദു സജി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് നാരായണൻകുട്ടി നന്ദിയും പറയും.