
പെരുവ: കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്.ശരത് നിർവഹിച്ചു. കാരിക്കോട് ലൈബ്രറി ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ മുളക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.യു വാവ, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ടി.എ ജയകുമാർ, കെ.എസ് രാജൻ, ലൈബ്രറി പ്രസിഡന്റ് കെ.ബി അനൂപ് കരിമ്പിൽ, സെക്രട്ടറി അരുൺകുമാർ കണിയാംപറമ്പിൽ, അനിൽ മാനങ്ങാടി,
പി.വി പ്രസന്നൻ പാറയിൽ, കെ.ആർ ദീപകുമാർ കണിയാംപറമ്പിൽ, സി.കെ നാരായണൻ നായർ,
അമൽ ബാബു, അഭിരാജ് കെ.ആർ, ലിനു പി.സണ്ണി, ജിനേഷ് ജെ.ബി, സൂക്ഷ്മ ജയകുമാർ, പ്രമോദ് കരിമ്പിൽ,
അമൽ എസ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.