
മുണ്ടക്കയം : വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവം ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. പത്താംഘട്ടമായി മുണ്ടക്കയം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3478 പൊതിച്ചോറുകറാണ് വിതരണം ചെയ്തത്. മുണ്ടക്കയം നായനാർ ഭവനിൽ നിന്ന് പൊതിച്ചോറുമായുള്ള വാഹനം സി.പി.എം ഏരിയ സെക്രട്ടറി കെ.രാജേഷ് ഫ്ലാഗ് ഒഫ് ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി.കെ.പ്രദീപ്, എം.ജി.രാജു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിനോഷ് രാജേഷ്, മുണ്ടക്കയം സൗത്ത് മേഖലാ സെക്രട്ടറി രതീഷ് ടി ആർ, മേഖലാ പ്രസിഡന്റ് അശോക് കുമാർ, ട്രഷറർ വിപിൻ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.