
കോട്ടയം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കോട്ടയം ജില്ലയിൽ ആവശ്യമായ കുടിവെള്ളം വിതരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക അനുവദിച്ച് നൽകണമെന്ന് രാഷ്ട്രീയ ജനതാദൾ ആവശ്യപ്പെട്ടു. കളക്ടറുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കണം. കുടിവെള്ള വിതരണത്തിനാവശ്യമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് പെരുമാറ്റച്ചട്ടം തടസമാകരുതെന്നും യോഗം കളക്ടറോട് അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, പീറ്റർ പന്തലാനി, ജോസ് മടുക്കക്കുഴി, റ്റി.എസ്. റഷീദ്, തോമസ് ടി ഈപ്പൻ, ഫിറോസ് മാവുങ്കൽ, പി.എസ്. കുര്യാക്കോസ്,
എം.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.