k-rail

കോട്ടയം : സിൽവർലൈൻ അനുകൂലികളെ എന്തു വിലകൊടുത്തും പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ ശക്തമായ പ്രചാരണം നടത്തുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തുന്ന ജനകീയ മാർച്ചുകൾക്ക് തുടക്കം കുറിച്ച് കോട്ടയത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശ്ശേരി, വി.ജെ.ലാലി, എം.പി. ബാബുരാജ്, എസ്.രാജീവൻ, ഫാ. വി.എം. മാത്യു, കെ.ശൈവപ്രസാദ്, വിനു കുര്യാക്കോസ്, മിനി കെ.ഫിലിപ്പ്, മാത്തുക്കുട്ടി പ്ലാത്താനം എന്നിവർ പ്രസംഗിച്ചു.