കോട്ടയം: എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദ ഗവേഷണത്തിന് അവസരം നൽകുന്ന പ്രോഗ്രാമുകളിൽ എല്ലാ സെമസ്റ്ററുകളിലും ഇന്റേൺഷിപ്പുണ്ട്. എം.ടെക്കിന് ഒരു വർഷവും എം.എസ്.സിക്ക് ആറു മാസവും വിദേശ റിസർച്ച് ഇന്റേൺഷിപ്പിനും അവസരം ലഭിക്കും. നാനോസയൻസ് ആൻഡ് നാനോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമർ സയൻസ് എന്നിവയിൽ ഏതിലെങ്കിലും അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം. നാനോസയൻസ് ആൻഡ് നാനോടെക്നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ എൻജിനീയറിംഗ്, പോളിമർ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, നാനോസയൻസ് ആൻഡ് നാനോടെക്നോളജി, പോളിമർ കെമിസ്ട്രി ആൻഡ് റിന്യൂവബിൾ എനർജി എന്നിവയിൽ ബി.എസ്.സി യോഗ്യതയുള്ളവർക്ക് എം.എസ്.സി മെറ്റീരിയൽ സയൻസിന് അപേക്ഷിക്കാം. എം.എസ്.സി ഫിസിക്സിനും കെമിസ്ട്രിക്കും അതത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കാണ് അവസരം.
പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാർച്ച് 30 വരെ cat.mgu.ac.in വഴി അപേക്ഷ നൽകാം. ഫോൺ-7736997254, 9446882962, വിശദവിവരങ്ങൾ sem.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.