
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർ പേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവത്ക്കരണ സെമിനാറിന് കേരള സോഷ്യൽ സർവീസ് ഫോറം റിസോഴ്‌സ് പേഴ്‌സൺ സജോ ജോയി നേതൃത്വം നൽകി. കൂടാതെ ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്‌നസ് സെന്റർ, നക്ഷത്ര വനം, കാർഷിക നേഴ്‌സറി എന്നിവ സന്ദർശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു.