മരങ്ങാട്ടുപള്ളി: ഹോംനേഴ്‌സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണ വളകൾ മോഷ്ടിച്ച എരുമേലി വയലപറമ്പിൽ വീട്ടിൽ അശ്വതിയെ (36) മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തതു. ഇവർ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന കടപ്ലാമറ്റത്തെ വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ടു വളകൾ മോഷ്ടിച്ച് എരുമേലിയിലെ കടയിൽ വിൽക്കുകയായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് എം.ആർ, എസ്.ഐമാരായ റാസിക്ക് പി.എം, ഷൈജു രാഘവൻ, സി.പി.ഒമാരായ രാജേഷ് പി.കെ, പ്രിയാ ശങ്കർ, പ്രശാന്ത് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.