
ചങ്ങനാശേരി: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ സമീപനങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. മാവേലിക്കര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ചങ്ങനാശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി ജോസഫ്, മുഖ്യ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി മാത്തുക്കുട്ടി പ്ലാത്താനം ചെയർമാനായും പി.ച്ച് നാസർ കൺവീനറായും സി.എം റഹ്മത്തുള്ള ട്രഷററായും 1001 അംഗ കമ്മറ്റിയും രൂപീകരിച്ചു.