ഏറ്റുമാനൂർ: മുൻവൈരാഗ്യത്തെ തുടർന്ന് മദ്ധ്യവയസ്കയെ വീട്ടിൽക്കയറി കൊല്ലാൻ ശ്രമിച്ച അതിരമ്പുഴ കോട്ടമുറി കോളനിയിൽ മലമുകളേൽ വീട്ടിൽ ബിനീഷിനെ (29) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബിനീഷും സുഹൃത്ത് മഹേഷും ചേർന്ന് കഴിഞ്ഞ ജനുവരിയിൽ ഏറ്റുമാനൂർ സ്വദേശിനിയായ മദ്ധ്യവയസ്‌കയെ വീട്ടിൽ കയറി ഇവരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മഹേഷിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.