മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ, നാരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസിനെയാണ് (54) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014 ഫെബ്രുവരിയിൽ മേലുകാവ് കുരിശിങ്കൽ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.