ഏറ്റുമാനൂർ: പട്ടിത്താനം -മണർകാട് ബൈപാസ് റോഡിൽ കിഴക്കേനട ബൈപാസ് ജംഗ്ഷനിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. സ്‌കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്ത്രീകളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് സ്കൂട്ടറിലിടിച്ചത്.