ldf

പൊൻകുന്നം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊൻകുന്നത്ത് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സി.പി.എം വാഴൂർ ഏരിയാ കമ്മറ്റി ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം പൊൻകുന്നം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം വാഴൂർ ഏരിയാ കമ്മറ്റിയംഗം കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി കൺവീനർ ഐ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലചന്ദ്രൻ, അഡ്വ. സുമേഷ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.കെ.സന്തോഷ് കുമാർ, പി.പ്രജിത്, മിനി സേതുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.