കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കോട്ടയം പാർലമെന്റ് ഇലക്ഷൻ കമ്മറ്റി ഇന്ന് 2ന് കോട്ടയം സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലും, മൂന്നിന് പി. കൃഷ്ണപിള്ള ഹാളിൽ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലയും നടക്കുമെന്ന് ജനറൽ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.