പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം കാടമുറി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അഷ്ടബന്ധ നവീകരണവും ഉത്സവവും 30 മുതൽ ഏപ്രിൽ അഞ്ചു വരെ നടക്കും. 30ന് രാവിലെ 7.30ന് കലശക്രിയകൾ. ഉച്ചയ്ക്ക് 12.05നും 12.30നും മദ്ധ്യേ അഷ്ടബന്ധനവീകരണം. 31ന് വൈകിട്ട് 5.30ന് കൊടിക്കൂറ ഘോഷയാത്ര. ഏപ്രിൽ ഒന്നിന് രാവിലെ 9നും 9.30നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് വടയാർ സുമോദ് തന്ത്രിയും മേൽശാന്തി അരുണും കാർമികത്വം വഹിക്കും. തുടർന്ന് കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ പ്രഭാഷണം. 12.30ന് പ്രസാദമൂട്ട്. ഏപ്രിൽ രണ്ടിന് വൈകിട്ട് 7.15ന് കുട്ടികളുടെ കലാപരിപാടികൾ. 3ന് വൈകിട്ട് സർവൈശ്വര്യപൂജ, 7.15ന് ഭക്തിഗാനമേള. 4ന് രാവിലെ 6.30ന് ലക്ഷാർച്ചന, വൈകിട്ട് ആറിന് ലക്ഷാർച്ചന സമർപ്പണം.7.30ന് പ്രതിഷ്ഠാ വർഷികം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ഓഫീസ് മന്ദിരങ്ങൾ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് റെജിമോൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ സംഘടനാസന്ദേശം നൽകും. തുടർന്ന് ഡാൻസ്, കൈകൊട്ടിക്കളി. 5ന് ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമുട്ട്, വൈകിട്ട് 5.45ന് തൊലപ്പൊലി ഘോഷയാത്ര, 8.45ന് കൊടിയിറക്ക്.