വൈക്കം: വൈക്കത്തെ ജാതി താലപ്പൊലികൾ നിർത്തലാക്കണമെന്ന് കേരള യുക്തിവാദി സംഘം സമ്മേളനം ആവശ്യപ്പെട്ടു. ജാതി താലപ്പൊലികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്ത് സാംസ്‌കാരിക റാലിയും നടത്തി. സമ്മേളനം കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.രാജഗോപാൽ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വൈക്കം ബാബു, കെ.എൻ ദാസൻ, സന്തോഷ് മാധവം, ശൂരനാട് ഗോപൻ, പ്രൊഫ.അജയ് ശേഖർ, സണ്ണി.എം.കപിക്കാട്, ജോസഫ് മാത്യൂ, ഹിര.കെ.ദാസ് എന്നിവർ പ്രസംഗിച്ചു. ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.