വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ബലിയും വലിയ കുളത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ആറാട്ട്. ക്ഷേത്രം മുഖ്യകാര്യദർശി എ.ജി വാസുദേവൻ നമ്പൂതിരി, ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തി ഹരിഹരൻ നമ്പൂതിരി, മുരിഞ്ഞൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ബാലചന്ദ്രൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.