വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പതിനഞ്ചാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സുസ്ഥിര വികസിത വൈക്കം' എന്ന വിഷയത്തിൽ സെമിനാർ നടത്തി.
വൈക്കത്തിന്റെ ടൂറിസം സാധ്യതകൾ, കാർഷിക വികസന സാദ്ധ്യതകൾ, മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനം എന്നീ വിഷയങ്ങളെക്കുറിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ സി.ഇ.ഓ കെ.രൂപേഷ് കുമാർ, കാർഷിക സർവ്വകലാശാല മുൻ പ്രൊഫസർ ഡോ.എൻ.കെ ശശിധരൻ, അഡ്വ.എ.സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.രാജേന്ദ്രപ്രസാദ്, കുസാറ്റ് മുൻ പ്രിൻസിപ്പാൾ ഡോ.ജി. മധു എന്നിവർ വിശദീകരിച്ചു. സേവനത്തിൽ മികവ് പുലർത്തി അവാർഡുകൾ നേടിയ വൈക്കം ബ്ലോക്ക് പഞ്ചായത്ത്, വൈക്കം നഗരസഭ, മറവൻതുരുത്ത് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മികച്ച സേവനത്തിന് അവാർഡുകൾ നേടിയ വ്യക്തികളേയും സ്ഥാപനങ്ങളേയും പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.
വി.എം.എ സ്ഥാപക പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിനെ ഉപഹാരം നൽകി ആദരിച്ചു. ബോർഡ് ഫോർ പബ്ലിക്ക് സെക്ടർ ട്രാൻസ്ഫർമേഷൻ ചെയർമാൻ കെ.അജിത്ത്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എം.രാജു, ട്രഷറർ അനിൽകുമാർ, പ്രീത് ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു.