
കൊക്കയാർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താവും ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. യു.ഡി.എഫ് കൊക്കയാർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം ചെയർമാൻ സണ്ണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഹൈപവർ കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ മുഖ്യ പ്രഭാഷണം നടത്തി. സിറിയക് തോമസ്, ഇ.വി. തങ്കപ്പൻ , ഷാജഹാൻ മീത്തിൽ, ബെന്നി പെരുവന്താനം, ജോർജ് ജോസഫ്, സണ്ണി ആന്റണി, നൗഷാദ് വെംബ്ലി, ടോണിതോമസ്, കെ.കെ. ജനാർദ്ദനൻ, ഓലിക്കൽ സുരേഷ്, സണ്ണി തട്ടുങ്കൽ, സ്വർണ്ണലത അപ്പുകുട്ടൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ബെന്നി സെബാസ്റ്റ്യൻ, ആൽവിൻ ഫിലിപ്പ്, സ്റ്റാൻലി സണ്ണി, ആഷിക് പരീത്, ടി.ഐ. മാത്യു, കെ.എച്ച്. തൗഫീക് എന്നിവർ പ്രസംഗിച്ചു.