
കോട്ടയം: ലൈസൻസില്ലാത്തയാൾ ഓടിച്ച സ്കൂട്ടറിടിച്ച് പരിക്കേറ്റ വൈക്കം മനോജ് ഭവനിൽ എ.ആർ.ശിവദാസിന്റെ ഭാര്യ വി.കെ. ചന്ദ്രികയ്ക്ക് 16 ലക്ഷം രൂപ ഉടമ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ്സ് ക്ളെയിംസ് ട്രൈബ്യൂണൽ കെന്നത്ത് ജോർജ് വിധിച്ചു. ഒന്നര മാസത്തിനകം ഇൻഷുറൻസ് കമ്പനി തുക നൽകിയതിന് ശേഷം ഉടമയിൽ നിന്ന് ഈടാക്കണമെന്നാണ് ഉത്തരവ്. 2018 നവംബർ 27ന് വൈക്കം തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് ഗുരുമന്ദിരം ഭാഗത്തായിരുന്നു അപകടം. സീബ്രാ ലൈൻ ക്രോസ് ചെയ്ത് ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിടെയായിരുന്നു അപകടം. ലൈൻസില്ലാത്തതിനാലാണ് തുക ഉടമയിൽ നിന്ന് വാങ്ങാൻ കോടതി നിർദേശിച്ചത്. വാദിക്ക് വേണ്ടി അഡ്വ.പി.രാജീവ് കോടതിയിൽ ഹാജരായി.