baiju-kalashala-election-

ചങ്ങനാശേരി: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻ.ഡി.എ വാഴപ്പള്ളി വെസ്റ്റ് ഏരിയ ഇലക്ഷൻ കമ്മറ്റി ഓഫീസ് തുരുത്തി പരുത്തിക്കാട്ട് ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. നിയോജക മണ്ഡലം ലോക്‌സഭാ ഇൻ ചാർജും ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറിയുമായ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സൂരജ് പരുത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറും മണ്ഡലം പ്രസിഡന്റുമായ വിനയകുമാർ വി.വി, കുറിച്ചി ഗ്രാമ പഞ്ചായത്ത് മെമ്പറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബി.ആർ മഞ്ജീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടുമഠം, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മഞ്ജു രതീഷ്, ഏരിയ ജനറൽ സെക്രട്ടറി എം.എസ് ധനപാലൻ തുടങ്ങിയവർ സംസാരിച്ചു.