
പാലാ : കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ (പുളിക്കൽ) ജോസഫ് തോമസ് (ഉപ്പായി,74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8 ഓടെ ഗ്രാമീണം സ്വാശ്രയസംഘത്തിന് മുന്നിലായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ക്രെയിൻ ചക്രങ്ങൾ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഭാര്യ : പരേതയായ മേരിയമ്മ പൈക പൗവ്വത്തിൽ കുടുംബാംഗം. മക്കൾ : ബിനോയി, ബിജോയി. മരുമക്കൾ : ജീജ ഉപ്പുതോട്, അനില പൈക. സംസ്‌കാരം ഇന്ന് 11 ന് പാലാ കത്തീഡ്രലിൽ.