
പാലാ: കോട്ടയം പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പാലായിൽ എൻ.ഡി.എ നേതൃയോഗം ചേർന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയസൂര്യൻ, പ്രൊഫ. ബി.വിജയകുമാർ, ഡോ. ശ്രീജിത്ത് കൃഷ്ണൻ, സുരേഷ് ഇട്ടിക്കുന്നേൽ, ബിനു കെ.ആർ, പ്രകാശ് മംഗലത്ത്, രഞ്ജിത് ജി.മീനാഭവൻ തുടങ്ങിയവർ നേതൃത്വം നൽകി. 27ന് വൈകിട്ട് 5.30 ന് പാലായിൽ റോഡ് ഷോയും തുടർന്ന് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും. 30 ന് ടൗൺ ഹാളിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ.