വാഴൂർ : 17ാം മൈൽ ഇലഞ്ഞിക്കൽ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 30 വരെ നടക്കും. തന്ത്രി പുലിയന്നൂർ നാരായണൻ നമ്പൂതിരി മേൽശാന്തി ചേനപ്പാടി കിഴക്കേനാത്ത് ശ്യാം ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

26ന് രാവിലെ 5.30 ന് ഗണപതിഹോമം, പുരാണപാരായണം, തിരുവാതിര, ഡാൻസ് ,ഭക്തി ഗാനസന്ധ്യ. 27ന് രാവിലെ 5.30 ന് ഗണപതിഹോമം, പുരാണ പാരായണം, ഓട്ടൻതുള്ളൽ, തിരുവാതിര, നാമകീർത്തനമാല 28ന് രാവിലെ 5.30ന് തിരുവാതിര, കൈകൊട്ടിക്കളി, പിന്നൽതിരുവാതിര, കിണ്ണം തിരുവാതിര, പിന്നൽ കോലാട്ടം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, ഭക്തിഗാനമേള 29 ന് വൈകിട്ട് 4 ന് ക്ഷേത്ര തിരുമുറ്റത്ത് ഇലഞ്ഞി മുത്തശ്ശിയെ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ആദരിക്കും.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി പങ്കെടുക്കും. തുടർന്ന് കരോക്കെ ഗാനസന്ധ്യ, നാട്ടറിവ് പാട്ടുകൾ

30ന് രാവിലെ 5ന് മഹാഗണപതിഹോമം, ലളിതാസഹസ്രനാമജപം, കലശപൂജ, ഉച്ചപൂജ, വിശേഷാൽ പൂജകൾ, ചെണ്ടമേളം, കലശാഭിഷേകം, ഉപദേവതകൾക്ക് പൂജ ,1ന് മഹാപ്രസാദമൂട്ട്, വെകിട്ട് 5.30ന് കാഴ്ചശ്രീബലി, നാദസ്വരം, മേജർ സെറ്റ് പഞ്ചാവദ്യം, മയിലാട്ടം, ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 8ന് ദീപകാഴ്ച, ആകാശവിസ്മയം, പ്രസാദമൂട്ട്, ഭഗവത് സേവ, ഒമ്പതിന്കുംഭപൂജ, ഭദ്രകാളി പൂജ (പേച്ചിപൂജ.), ധർമ്മ ദൈവപൂജ, അത്താഴപൂജ, പത്തിന് പൊങ്കൽ വഴിപാട്, പുറംകളത്തിൽ ഗുരുതി.