കൊല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം 1889ാം നമ്പർ കൊല്ലപ്പള്ളി ശാഖാ ഗുരുമന്ദിരത്തിന്റെ 16ാമത് പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 2നും 3നും നടക്കുമെന്ന് ഭരണസമിതി അംഗങ്ങളായ സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, രാമപുരം സി.റ്റി.രാജൻ എന്നിവർ അറിയിച്ചു. തന്ത്രി സനത് കുമാർ, മേൽശാന്തി രാജേഷ് മതിയത്ത് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

2ന് രാവിലെ 6ന് ഗണപതിഹോമം, 8ന് ആചാര്യവരണം, തുടർന്ന് അനുഗ്രഹപ്രഭാഷണം, മഹാമൃത്യുഞ്ജയഹോമം, ഗുരുപൂജ, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവത്സേവ. 3ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് കലശം, കലശാഭിഷേകം, 10ന് പ്രഭാഷണം, 12.30ന് മഹാഗുരുപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30ന് സർവ്വൈശ്വര്യപൂജ, 5.30ന് താലപ്പൊലി ഘോഷയാത്ര, അർദ്ധനാരീശ്വര പാർവ്വതിനൃത്തം, 7ന് താലം അഭിഷേകം, തുടർന്ന് ദീപാരാധന, പ്രസാദവിതരണം, പായസവിതരണം.