ഇളമ്പള്ളി: എസ്.എൻ.ഡി.പി യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖാ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും നടന്നു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ ശാഖാംഗങ്ങളായ ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു. പി.വി.വിനോദ്, സുഷമ മോനപ്പൻ, സുമോദ് വി.എസ്, പി.മനു, പി.എസ്.രഘുനാഥൻ, ജയ അനിൽ, വിനോദ് വടുതലക്കര എന്നിവർ പ്രസംഗിച്ചു .ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ സ്വാഗതവും, വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ജ്യോതിലാൽ (പ്രസിഡന്റ്), അനിൽകുമാർ ലക്ഷ്മീവിലാസം (വൈസ് പ്രസിഡന്റ്), പി.കെ.ശശി (സെക്രട്ടറി), രഘുനാഥൻ പാലയ്ക്കൽ (യൂണിയൻ കമ്മിറ്റിയംഗം), ഗോപിദാസ് ചിറക്കരോട്ട്, സന്തോഷ് കാവുങ്കൽ, പ്രകാശ് തുണ്ടിയിൽ, ശ്രീധരൻ നെടുവര, രാജേഷ് പറപ്പള്ളിൽ, ഉഷ പുഷ്പാകരൻ, സുരേന്ദ്രൻ കരിമ്പോഴിൽ (മാനേജിംഗ് കമ്മിറ്റി), രുക്മിണി ചന്ദ്രൻ, രാജപ്പൻ സി.ആർ, ദിവാകരൻ തകിടിപ്പറമ്പിൽ (പഞ്ചായത്ത് കമ്മിറ്റി)എന്നിവരെ തിരഞ്ഞെടുത്തു.