chazhikadan

കോട്ടയം: ഇന്നലെ പാലാ നിയോജക മണ്ഡലത്തിൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ സൗഹൃദ സന്ദർശനം തുടങ്ങിയത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പിയും പാർട്ടി നേതാക്കളും സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

ചാഴികാടന്റെ വിജയത്തിനായി ഓരോ ബൂത്തിലും 15 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് കുടുംബ സംഗമം നടത്താൻ എൽ.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം തല ശില്‍പശാലയിൽ തീരുമാനം. നിലവിൽ അമ്പതിലേറെ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചതായും ശില്‍പശാല വിലയിരുത്തി. മന്ത്രി വി.എൻ വാസവൻ ശില്‍പശാല ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന സമിതിയംഗം കെ അനിൽകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സികെ ശശിധരൻ, എം ടി കുര്യൻ, സണ്ണി തോമസ്, ബെന്നി മൈലാടൂർ എന്നിവർ സംസാരിച്ചു.