
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകളും ചുവരെഴുത്തും വ്യാപകമായി നശിപ്പിക്കുന്നു.
വൈക്കത്ത് ഇരുമ്പൂഴിക്കര, ചെമ്മനത്തുകര തുടങ്ങിയ മേഖലകളിൽ തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ കീറിക്കളഞ്ഞ നിലയിലും ചുവരെഴുത്തുകൾ ചാണകവും കരിഓയിലും തേച്ച് വികൃതമാക്കിയ നിലയിലുമാണ്. തുഷാർ വെള്ളാപ്പള്ളി പ്രചാരണ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്നതിന്റെ അസഹിഷ്ണുതയും തുഷാറിന്റെ വിജയസാദ്ധ്യതയേറുന്നതിൽ ചിലരുടെ ഭയവുമാണ് ഇതിന് പിന്നിലെന്നും ഇത് ആധുനിക കാലത്തിലെ രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ലെന്നും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ പറഞ്ഞു. പോസ്റ്ററും ചുവരെഴുത്തും നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും എം.പി.സെൻ ആവശ്യപ്പെട്ടു.