വൈക്കം: പട്ടശ്ശേരി സൂര്യനാരായണ ഉദയം പൂജാ സമിതിയുടെ നേതൃത്വത്തിൽ ഉദയംപൂജ നടത്തി. പാലപ്പറമ്പിൽ സജിത്തിന്റെ പാടശേഖരത്തിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് കെട്ടിയ പൂജ കൊട്ടിലിലാണ് എം.ഡി. ഷിബു പട്ടശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ ഉദയംപൂജ നടന്നത്. രാത്രിയിൽ ചന്ദ്ര ഭഗവാനും പകൽ സൂര്യ ഭഗവാനും പ്രത്യേകം തയ്യാർ ചെയ്ത അപ്പം നേദിച്ച് പൂജകൾ നടത്തി. ചടങ്ങുകൾക്ക് അശോകൻ കിഴക്കേടത്ത്, പങ്കജാക്ഷൻ മൂശാറയിൽ, അശോകൻ, അതിയാത്തിൽ, അജി കുന്നത്ത്ചിറയിൽ, അനിൽ കിഴക്കേടത്ത്, സുദർശനൻ കൊറേറത്ത്, പ്രകാശൻ പാച്ചേരി, രതീഷ്, ആറുതങ്കയിൽ, ഡി.ഷൈമോൻ പനന്തറ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
പട്ടശ്ശേരി സൂര്യനാരായണ ഉദയം പൂജാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഉദയംപൂജ.