കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ,ഇടുക്കി, എറണാകുളം ജില്ലകളിലെ ശ്രീനാരായണ ധർമ്മ പ്രചാരകരുടെ അർദ്ധ വാർഷികസംഗമം 31ന് രാവിലെ 9.30 മുതൽ കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുനാരായണ സേവാനികേതന്റെ കർമ്മശ്രേഷ്ഠ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജന് സമ്മാനിക്കും.
വർക്കല നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും പ്രൊഫ. ജി ബാലകൃഷ്ണൻ നായരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് ധർമ്മ പ്രചാരസംഗമം. സ്വാമി മുക്താനന്ദ യതി, മാതാ നിത്യ ചേതന, ആചാര്യ കെ.എൻ ബാലാജി എന്നിവർ പഠനക്ലാസ് നയിക്കും. ഫോൺ:
9747484620