ഏറ്റുമാനൂർ : പിതാവിനേയും സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ കിണറ്റുംമൂട് ഭാഗത്ത് പന്തനാഴിയിൽ വീട്ടിൽ കെവിൻ ജോർജ് (31) നെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. ഇയാൾ തന്റെ പിതാവിനെയും , സഹോദരനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 23ന് രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടു. ഇത് തടയാൻ പിതാവ് ശ്രമിച്ചതാണ് കെവിനെ പ്രകോപിപ്പിച്ചത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഓ മാരായ സനൂപ് ,ധനേഷ്, സുനിൽ കുര്യൻ,നിതിൻ, സിബി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.