വൈക്കം: ഉല്ലല പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം 29ന് നടക്കും. രാവിലെ 7ന് ക്ഷേത്രം തന്ത്റി കാശാങ്കോടത്ത് നാരായണൻ നമ്പൂതിരി പൊങ്കാല ദീപം തെളിയിക്കും. തുടർന്ന് നിറപറ, തിരുനടയിൽ പറ സമർപ്പണം എന്നിവ നടക്കും. 9ന് പൊങ്കാലയുടെ സമർപ്പണവും നടത്തും. പൊങ്കാലയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ വഴിപാട് കൗണ്ടറിൽ നിന്നും ലഭിക്കും. പൊങ്കാല നടത്താൻ ആഗ്രഹിക്കുന്നവർ 9446221189 എന്ന നമ്പരിൽ ബന്ധപ്പെടണം.