വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 29ന് ലക്ഷാർച്ചന നടത്തും. പ്രത്യേക മണ്ഡപം ഒരുക്കിയാണ് പതിനഞ്ചോളം വേദപണ്ഡിതന്മാർ അർച്ചന നടത്തുന്നത്. 29 മുതൽ ഏപ്രിൽ 7 വരെ താലപ്പൊലിയും എതിരേൽപ്പും നടത്തും.
പള്ളിപ്രത്തുശ്ശേരി, മൂത്തേടത്തുകാവ്, കണ്ണുകെട്ടുശ്ശേരി, ചെമ്മനത്തുകര എന്നീ എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിലും താലപ്പൊലിയുണ്ട്. 13ന് ഗരുഡൻതൂക്കം, 14ന് പുലർച്ചെ വിഷുക്കണിദർശനം, കളംപൂജ, കളംപാട്ട്, രാത്രി 10ന് തെക്കുപുറത്ത് വലിയ ഗുരുതി, 11ന് വലിയ തീയ്യാട്ട്, 12ന് അരിയേറ് എന്നിവ നടക്കും. തുടർന്ന് ഭഗവതി മധുരാപുരിയിലേക്ക് പുറപ്പെടുന്ന വിശ്വാസത്തിൽ നടയടയ്ക്കും. മൂന്ന് മാസക്കാലം നിത്യപൂജകൾ പോലും നടത്താതെ നടയടച്ചിടുന്ന സമ്പ്രദായം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആചാരമാണ്.