pt-subash
നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി ജാഗ്റതാ സമിതി അംഗങ്ങൾക്കുള്ള ജാഗ്റതാസമിതി പരിശീലന പരിപാടി നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ തല വാർഡ് തല ജാഗ്രതാസമിതി അംഗങ്ങൾക്കുള്ള ജാഗ്രതാസമിതി പരിശീലന പരിപാടി നടത്തി.
സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻമാൻമാരായ എൻ.അയ്യപ്പൻ, സിന്ധു സജീവൻ, കൗൺസിലർമാരായ ബി.ചന്ദ്രശേഖരൻ, ഇന്ദിരാദേവി, രേണുക രതീഷ്, എബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലിൽ, എ.സി മണിയമ്മ, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഐ.സി.ഡി.ബി സൂപ്പർവൈസർ എസ്.സ്രീമോൾ എന്നിവർ പ്രസംഗിച്ചു.