
മുക്കൂട്ടുതറ: വാഴക്കാലയിൽ സജി രാമകൃഷ്ണൻ (പത്രം ഏജന്റ് സിജി-55) നിര്യാതനായി. മുക്കൂട്ടുതറയിലെ ആദ്യകാല പത്രം ഏജന്റായ രാമകൃഷ്ണന്റെയും പരേതയായ ജഗദമ്മയുടെയും മകനാണ്. ഭാര്യ: സിനി മംഗലശ്ശേരിൽ കൊരട്ടി (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ, കൊല്ലമുള). മക്കൾ: അനുപമ സജി (ദുബായ്), അർജുൻ സജി (അമൽജ്യോതി എൻജിനീയറിംഗ് കോളേജ്). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.