water


വൈക്കം : കേരള വാട്ടർ അതോറി​റ്റി വൈക്കം സബ് ഡിവിഷന് കീഴിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ശുദ്ധജലം കുടിവെള്ള ആവശ്യത്തിനുമാത്റമായി പരിമിതപ്പെടുത്തണമെന്ന് വൈക്കം അസി.അക്‌സി.എഞ്ചിനീയർ അറിയിച്ചു. ജലമോക്ഷണം, ജലദുരുപയോഗം ചെയ്യുക എന്നിവ ശ്റദ്ധയിൽപ്പെട്ടാൽ ഏ​റ്റവും കുറഞ്ഞത് 25000/ രൂപ വരെ ഫൈൻ ഈടാക്കുന്നത് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ചെടി നനയ്ക്കുക, വാഹനം കഴുകുക, പൈപ്പുപയോഗിച്ച് കിണ​റ്റലേക്ക് ഇടുക, പൈപ്പ് ലൈനിൽ മോട്ടോർ ഘടിപ്പിക്കുക, മീ​റ്ററിൽ കൃത്റിമം കാണിക്കുക തുടങ്ങിയവ ശ്റദ്ധയിൽപ്പെട്ടാൽ ടോള് ഫ്റീ നമ്പർ ആയ 1916 ലോ 04829231204, 8547638448, 9400002031 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വൈക്കം അസി.എക്‌സി.എഞ്ചിനീയർ അറിയിച്ചു