c



കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ സ്റ്റാറ്റിക് സർവയലൻസ് ടീമിന്റെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പു കാലത്ത് അനധികൃത പണമിടപാടുകളും ലഹരിപദാർഥങ്ങളും ആയുധങ്ങളും മണ്ഡലത്തിലേക്കെത്തുന്നതു തടയുന്നതിന്റെ ഭാഗമായാണ് സ്റ്റാറ്റിക് സർവയലൻസ് ടീമിനെ നിയോഗിച്ചിട്ടുള്ളത്.
ജില്ലാ അതിർത്തിയിലെ 28 പോയിന്റുകളിലായാണ് ടീമിന്റെ പ്രവർത്തനം. 84 ടീമുകളാണുള്ളത്.

മതിയായ രേഖകളില്ലാതെ അൻപതിനായിരം രൂപയിൽ കൂടുതൽ കൈവശം വച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ, നിയമാനുസൃതമല്ലാത്ത മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.