
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ലയിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കൺട്രോൾ റൂമുകൾ. ജി.പി.എസ് സംവിധാനമുള്ള ലൈവ് വെബ് സ്ട്രീമിംഗ് ക്യാമറകൾ ഘടിപ്പിച്ച വാഹനങ്ങളാണ് ഫ്ലയിംഗ് സ്‌ക്വാഡുകൾക്കായി ഉപയോഗിക്കുന്നത്. ഇത് വഴി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമുകളിലിരുന്ന് പ്രവർത്തനം നിരീക്ഷിക്കാം. ജില്ലയിൽ കളകട്രേറ്റിന് സമീപമുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വാഹന പരിശോധനയും സീ വിജിൽ ആപ്ലിക്കേഷിലൂടെ ലഭിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട പരിശോധനകളുമാണ് പ്രധാനമായും നടത്തുക.