കോട്ടയം: പുതുപ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ നാളെ നടക്കും. ഉച്ചയ്ക്ക് 12.05 നും 12.45 നും മദ്ധ്യേ തന്ത്രിയും ശിവഗിരിമഠം താന്ത്രികാചാര്യനുമായ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യകാർമികത്വത്തിലാണ് ധ്വജപ്രതിഷ്ഠ. തുടർന്ന് ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, മഹാഗുരുപൂജ, മംഗളാരതി, പ്രസാദവിതരണം, ആചാര്യദക്ഷിണ, നട അടയ്ക്കൽ, 1ന് മഹാപ്രസാദമൂട്ട്

വൈകിട്ട് 5.30 ന് നടതുറക്കൽ, സമൂഹപ്രാർത്ഥന, ദീപാരാധന. 29ന് പതിവ് ക്ഷേത്രചടങ്ങുകൾ, വിശേഷാൽ ഗണപതിഹോമം വിശേഷാൽ ഗുരുപൂജ

30 ന് വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, പ്രാസാദശുദ്ധിക്രിയകൾ, 31ന് രാവിലെ 6.30ന് ഗണപതിഹോമം, ഗുരുപൂജ, 7.30ന് ഗുരുദേവകൃതി പാരായണം, വൈകിട്ട് 5ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര കുന്നേൽ കെ.പി. ബിനോയിയുടെ (ആക്കാംകുന്ന്) വസതിയിൽ നിന്നും ക്ഷേത്രത്തിലേക്ക്. 6:30ന് തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും മേൽശാന്തി അനൂപ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.

തുടർന്ന് അത്താഴപൂജ തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ സീരിയൽ താരം അഞ്ജലി ഹരി നിർവഹിക്കും.

വൈകിട്ട് 8ന് നാമജപലഹരി, 9ന് അന്നദാനം

ഏപ്രിൽ 1ന് ഇളനീർ തീർത്ഥാടന വ്രതാരംഭം, വൈകിട്ട് 7:30ന് സാംസ്‌കാരിക സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കും. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ.ഡോ. തോമസ് പി.സഖറിയ ക്ഷേമ പെൻഷൻ വിതരണവും ഡോ.കെ.പി.ജയപ്രകാശ് ചികിത്സാധന സഹായവിതരണം നടത്തും. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യക്കോസ്, ശാഖാ പ്രസിഡന്റ് കെ.എം.ശശി, സെക്രട്ടറി വി.എം.രമേശ്, ബിവിൻ വർഗീസ് എന്നിവർ പ്രസംഗിക്കും. 8.30ന് സംഗീതാർച്ചന,9ന് അന്നദാനം. 4ന് രാവിലെ 7.30ന് ഇളനീർ തീർത്ഥാടനം. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സന്ദേശം നൽകും. 10ന് ഇളനീർ അഭിഷേകം, വൈകിട്ട് 7.30ന് കലാപരിപാടികൾ, 5ന് വൈകിട്ട് 7.30ന് നാടൻപാട്ടും കളിയരങ്ങും. 6ന് രാവിലെ 10ന് സർവൈശ്വര്യ പൂജ, മഹാചതയപൂജ, 6ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് കൊടിയിറക്ക്, രാത്രി 9ന് കരോക്കെ ഗാനമേള.