പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങളായി.
ഏപ്രിൽ 9നാണ് കൊടിയേറ്റുത്സവം. രാവിലെ 7.45 നും 8.15നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 12ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് കിഷോർവർമ്മ നയിക്കുന്ന ഗാനമേള.
10ന് രാവിലെ 10ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതൽ തിരുവാതിരകളി, 12.30ന് ഉത്സവബലിദർശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7ന് വീരനാട്യം, 7.45ന് തിരുവാതിരകളി, 8.30ന് നാട്യസമർപ്പണം, 9ന് കൊടിക്കീഴിൽ വിളക്ക്.
11ന് രാവിലെ 9.30ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതൽ തിരുവാതിരകളി, 12.30ന് ഉത്സവബലിദർശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് ക്ലാസിക്കൽ ഡാൻസ്, 7.15ന് തിരുവാതിരകളി, 7.45ന് തിരുവാതിരകളി, 8.30ന് വയലിനിസ്റ്റ് മെഗാ ഫ്യൂഷൻ നൈറ്റ്, 9ന് വിളക്കിനെഴുന്നള്ളത്ത്.
12ന് രാവിലെ 9.30ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ വൈകിട്ട് 7ന് തിരുവാതിരകളി, 7.30ന് ശാസ്ത്രീയ നൃത്തസന്ധ്യ, 9ന് വിളക്കിനെഴുന്നള്ളത്ത്
13ന് രാവിലെ 10ന് ഉത്സവബലി, വൈകിട്ട് 6.30 ന് ദേശവിളക്ക്, എഴുന്നള്ളത്ത്, 6.30ന് തിരുവാതിരകളി, 7.15ന് സംഗീതസദസ്സ്, 8.30 ന് നാട്യാർപ്പണം, 10ന് വിളക്കിനെഴുന്നള്ളത്
14ന് രാവിലെ 10ന് ഉത്സവബലി, 10ന് ഓട്ടൻതുള്ളൽ, 12 മുതൽ തിരുവാതിരകളി,വൈകിട്ട് 6.30 ന് ദേശവിളക്ക്, എഴുന്നള്ളത്ത്, 7.30ന് ഫ്യൂഷൻ ഡാൻസ്, 8 ന് തിരുവാതിരകളി, 9ന് സംഗീതസദസ്, 10ന് വലിയവിളക്ക്.
15ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് തിരുവാതിരകളി, 8 ന് ഭക്തിഗാനസുധ, 9ന് പള്ളിനായാട്ട് എഴുന്നള്ളത്ത്.
16നാണ് ആറാട്ടുത്സവം. രാവിലെ 9ന് മൃദംഗലയവിന്യാസം, 10ന് ആറാട്ടുകച്ചേരി ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യർ, 12ന് ആറാട്ടുസദ്യ, 12.30ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറക്ക്, 6.45ന് തിരുവാതിരകളി, 8ന് ആറാട്ടുകടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്, 12ന് ശാലുമേനോൻ അവതരിപ്പിക്കുന്ന ബാലെ.