കുമരകം: കൊടും വേനലിൽ ദാഹിച്ചു വലയുന്നവർക്ക് ആശ്വാസമായി തണ്ണീർ പന്തൽ. കുമരകം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് 315 ന്റെ ആഭിമുഖ്യത്തിലാണ് ബാങ്ക് പരിസരത്തു തണ്ണീർ പന്തൽ ഒരുക്കിയത്. തണ്ണീർപന്തലിന്റെ സേവനങ്ങൾ തികച്ചും സൗജന്യമാണ്. ബാങ്ക് ഭരണസമിതി അഗം രാജപ്പൻ തുരുത്തേൽ ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗം സിബി ജോർജ്ജ്, സെക്രട്ടറി വിദ്യ ബി.മേനോൻ എന്നിവർ പ്രസംഗിച്ചു.