പാലാ: നാലമ്പലങ്ങളിൽ പ്രധാന ക്ഷേത്രമായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവം 28ന് കൊടിയേറി ഏപ്രിൽ 4ന് ആറാട്ടോടെ സമാപിക്കും. 28ന് രാത്രി 8ന് തന്ത്രി കാരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് തുടർന്ന് തിരുവരങ്ങിൽ തിരുവാതിരകളി. രാവിലെ 8ന് കൊടിക്കൂറ സമർപ്പണം.

29 മുതൽ ഏപ്രിൽ 3 വരെ ദിവസങ്ങളിൽ രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്, 10 മുതൽ ഉത്സവബലി 12.30ന് ഉത്സവബലി ദർശനം പ്രസാദമൂട്ട്, രാത്രി 9ന് വിക്കിനെഴുന്നള്ളിപ്പ്.

29ന് വൈകിട്ട് 7ന് മദ്ദളം കലാകാരൻ കലാമണ്ഡലം ശ്രീകുമാറിന് പദ്മനാഭമാരാർ പുരസ്‌കാര സമർപ്പണം, സോപാനസംഗീതം.

മാർച്ച് 30ന് വൈകിട്ട് 7 മുതൽ തിരുവാതിരകളി, ഭരതനാട്യം, രാത്രി 9.30 മുതൽ മേജർ സെറ്റ് കഥകളി.

31ന് വൈകിട്ട് 7 മുതൽ തിരുവാതിരകളി, വയലിൻ കച്ചേരി. ഏപ്രിൽ ഒന്നിന് വൈകിട്ട് 7ന് കഥാപ്രസംഗം. ഏപ്രിൽ രണ്ടിന് വൈകിട്ട് 7ന് നൃത്തമഞ്ജരി. ഏപ്രിൽ മൂന്നിന് പള്ളിവേട്ട, വൈകിട്ട് 7ന് കണ്ണൻ ജി.നാഥിന്റെ സംഗീതനിശ, രാത്രി 10ന് പള്ളിവേട്ട വിളക്ക്.

ആറാട്ട് ദിവസമായ ഏപ്രിൽ 4ന് രാവിലെ 10 മുതൽ ശീവേലി എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ സ്‌പെഷ്യൽ പഞ്ചാരിമേളം, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 7.30ന് ആറാട്ട് എതിരേൽപ്, ചോറ്റാനിക്കര നന്ദപ്പമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, തുടർന്ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടിമേളം, രാത്രി 10ന് ആറാട്ട് വിളക്ക്, കൊടിയിറക്ക്.

പത്രസമ്മേളനത്തിൽ ക്ഷേത്രം മാനേജർ രഘുനാഥ് കുന്നൂർമന, മുകേഷ് കുന്നൂർമന, രവീന്ദ്രൻ തൊട്ടിയിൽ എന്നിവർ പങ്കെടുത്തു.