കോട്ടയം: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമാണാനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം നഗരസഭ മാർച്ചും ധർണയും നടത്തും. 1000 എൻജിനിയർമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10ന് പഴയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന മാർച്ച് കോട്ടയം നഗരസഭയുടെ മുന്നിൽ സമാപിക്കും. ധർണ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ എ, ജില്ലാ സെക്രട്ടറി കെ.കെ അനിൽ കുമാർ, ടി.സി ബൈജു, പി.എം സനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.


..