ഏറ്റുമാനൂർ: സമുദായത്തെ സഹായിക്കുന്നവരെ തിരഞ്ഞെടുപ്പിൽ തിരിച്ചുസഹായിക്കാൻ കേരള വിശ്വകർമ്മസഭ കോട്ടയം താലൂക്ക് യൂണിയൻ സമ്മേളനം പ്രമേയത്തിലൂടെ തീരുമാനിച്ചു. വിശ്വകർമ്മദിനം പൊതു അവധി ആക്കുക, പരമ്പരാഗത തൊഴിലാളികളായി പ്രഖ്യാപിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പുതിയ നിലപാട്.
യൂണിയൻ സെക്രട്ടറി വി.കെ അനൂപ്കുമാർ പ്രമേയം അവതരിപ്പിച്ചു. പ്രിസഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അനിൽകുമാർ, പി.കെ.സാബു, സോമൻ മറ്റക്കര, അജീഷ് രവിന്ദ്രൻ നിറിക്കാട്ട്, ദീലീപ്കുമാർ മറിയപ്പള്ളി, ലാൽകുമാർ പാമ്പാടി, കെ.എൻ രാമചന്ദ്രൻ ഏറ്റുമാനൂർ, കെ.എൻ കുമാരൻ അതിരമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.