പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് അംഗങ്ങൾ തയാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഡിജി വിസ്ത' സ്‌കൂൾ മാനേജർ ഫാ.ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ.എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. ഹെഡ്മാസ്റ്റർ അജി വി.ജെ., അദ്ധ്യാപകർ, അനദ്ധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഡിജി വിസ്ത' സ്‌കൂൾ മാനേജർ ഫാ.ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്യുന്നു.