എലിക്കുളം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് സർവേയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേയുടെ തുടക്കം കുറിച്ച് എലിക്കുളം വില്ലേജിൽ ക്യാമ്പ് ഓഫീസ് തുടങ്ങി. ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സർവെ പുരോഗമിക്കുന്നത്. ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസ് കാഞ്ഞിരപ്പള്ളി തഹസിൽദാർ ജെ.ശ്രീകല ഉദ്ഘാടനം ചെയ്തു. സർവേ സൂപ്രണ്ട് ഫാന്റിൻ കൊർണേലിയസ് അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ കെ.ജെ.ബെന്നി, ഡെപ്യൂട്ടി തഹസിൽദാർമാരായ മാത്യൂസ് സ്‌കറിയ, സനൽകുമാർ, വില്ലേജ് ഓഫീസർമാരായ അമ്പിളി, ജിജിമോൾ, സർവേയർ ബോബി കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.