കോട്ടയം: ഇടതുമുന്നണി ആർ.ജെ.ഡി യോട് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് മാണി സി കാപ്പൻ എം. എൽ. എ നേതൃത്വം നൽകുന്ന സലിം പി. മാത്യു സംസ്ഥാന പ്രസിഡന്റുമായ കേരള ഡമോക്രാറ്റിക് പാർട്ടി യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എസ്.കുര്യാക്കോസ്, അനിൽ അയർകുന്നം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു സമീപ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നും ഭാരവാഹികളും പ്രവർത്തകരും രാജിവെച്ച് പുറത്ത് വരും, കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും.

പത്രസമ്മേളനത്തിൽ സോണി കുട്ടംപേരൂർ. (യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗം) അജി വേണുഗോപാൽ (RJD ജില്ലാ സെക്രട്ടറി) എന്നിവരും പങ്കെടുത്തു.