
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കേരള കർഷകസംഘം ടൗൺ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറാൽ യൂണിറ്റ് കൊയ്ത്തുൽസവം നടത്തി. കേരള കർഷക സംഘം ജില്ലാ, ഏരിയ കമ്മറ്റി ഭാരവാഹികളായ ജോസഫ് ഫിലിപ്പ്, മുരളീധരൻ നായർ എന്നിവർ ചേർന്നു കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.കർഷകർക്ക് കൊയ്ത്തു ചിലവിനുള്ള തുക വിതരണം ഏരിയ വൈസ് പ്രസിഡന്റ് അഡ്വ.പി അനിൽകുമാർ നിർവഹിച്ചു. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.എസ് ബാബു,മുഹമ്മദ് യൂസഫ്, രാജപ്പനാചാരി ബോബി ജോർജ്, പ്രേം സാഗർ, മണിയപ്പൻ, വിദ്യാധരൻ എന്നിവർ പങ്കെടുത്തു