തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഗുരുദേവ ലക്ഷാർച്ചനയും 31 മുതൽ ഏപ്രിൽ 6 വരെ നടക്കും.രാവിലെ എട്ടിന് ശാഖാ പ്രസിഡന്റ് കെ.ആർ.റെജി പതാക ഉയർത്തും. 8.30ന് ഗുരുദേവ ലക്ഷാർച്ചനയ്ക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ദീപപ്രകാശനം നിർവഹിക്കും. ചടങ്ങുകൾക്ക് കുമരകം ഗോപാലൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. 12ന് ടി.കെ.മാധവൻ ഷോപ്പിംഗ് കോംപ്ളക്സ് സമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിക്കൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ.റെജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, സന്ദേശം ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് എന്നിവർ സന്ദേശം നൽകും. ശാഖാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത് രമണൻ നന്ദിയും പറയും. 1.30ന് പ്രസാദമൂട്ട്. വൈകിട്ട് 7ന് പി.എം.എ സലാം മുസലിയാരുടെ പ്രഭാഷണം. ഏപ്രിൽ ഒന്നിന് രാത്രി 6.30ന് ഫാ.ജോസ് നിലവന്തറയുടെ പ്രഭാഷണം.രണ്ടിന് യോഗം കൗൺസിലർ പി.ടി.മൻമഥന്റെ പ്രഭാഷണം. മൂന്നിന് വൈകിട്ട് 6.30ന് ബിദു പുള്ളിക്കലേടത്തിന്റെ പ്രഭാഷണം, നാലിന് വൈകിട്ട് 6.30ന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, അഞ്ചിന് വൈകിട്ട് 6.30ന് ശാഖാംഗങ്ങളുടെ കലാപരിപാടികൾ. ആറിന് രാവിലെ 10ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര,